ചെറുവള്ളി: പുനലൂർ മൂവാറ്റുപുഴ ഹൈവേയും, കാഞ്ഞിരപ്പള്ളി മണിമല റോഡും സംഗമിക്കുന്ന മണ്ണനാനി ജംഗ്ഷനിൽ ഹൈമാറ്റ്‌സ് ലൈറ്റ് സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് (എം) 11ാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി വിവിധ ജംഗ്ഷനുകളിൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും പ്രധാന ജംഗ്ഷനായ മണ്ണനാനിയിൽ ഒരു ലൈറ്റ് പോലും സ്ഥാപിച്ചിട്ടില്ല. വളവും കുത്തിറക്കവുമുള്ള ഇവിടെ വെളിച്ചം ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകും.അടിയന്തിരമായി ലൈറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് ഷിബു വയലിൽ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്തു.