
അടിമാലി : തീപ്പെള്ളലേറ്റ് ചികിൽസയിലിരിക്കെ വീട്ടമ്മ മരിച്ചു. അടിമാലി മുക്കാലേക്കറിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലംമാക്കൽ ആര്യ ജയപ്രകാശ് ( 30) ആണ് ചൊവ്വാഴ്ച്ച ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച രാത്രിയിൽ വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അടിമാലിയിലെ തുണികടയിലെ ജീവനക്കാരിയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ യുവതിയെ രാത്രിയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ദ്ധ ചികിത്സക്കാണ് മെഡിക്കൽ കോളേജിൽ കൊണ്ടുപോയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പൊളിഞ്ഞ പാലത്തെ ഓട്ടോ ഡ്രൈവറാണ് ഭർത്താവ്.