covid

കോട്ടയം: കൊവിഡ് പശ്ചാത്തലം ചർച്ചചെയ്യാനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും ജില്ലയിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചപ്പോൾ, കേരള കോൺഗ്രസിനെ അറിയിക്കാഞ്ഞത് രാഷ്ട്രീയ വിവേചനം ആണെന്നും വിമർശനം ഭയപ്പെട്ടാണെന്നും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുകയും ആരാധനാലയങ്ങൾക്ക് പൂർണ്ണമായി വിലക്ക് ഏർപ്പെടുത്തുകയും ചെയ്ത ഭരണകൂടത്തിന്റെ തീരുമാനത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിന്റെ പക മൂലമാണ് ജില്ലാ ഭരണകൂടം കേരളാ കോൺഗ്രസിനെ സർവ്വകക്ഷി യോഗത്തിൽ നിന്നും ഒഴിവാക്കിയതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ഭരണകൂടത്തിന്റെ വീഴ്ചകൾ പുറം ലോകം അറിയാതിരിക്കാനാണിത്.