കാണക്കാരി : എസ്.എൻ.ഡി.പി യോഗം കാണക്കാരി ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ഇന്ന് മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷ്ഠാവാർഷിക ഉത്സവം കൊവിഡ് നിയന്ത്രണങ്ങൾ കാരണവും, തന്ത്രിയുടെ നിർദ്ദേശപ്രകാരവും മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു. ശാഖാ പ്രസിഡന്റ് പി. പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ കൂടിയ അടിയന്തിര യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സെക്രട്ടറി സുരേഷ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഷിനോയ് നന്ദി പറഞ്ഞു.