നെടുംകുന്നം: ബൈക്കിടിച്ച് കാല്‍നടയാത്രികന് പരിക്ക്. നെടുംകുന്നം മണിയങ്കേരിക്കളം സെബാസ്റ്റ്യന്‍ ആഗസ്തി (60)ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.45 ഓടെ നെടുംകുന്നം കവലയിലായിരുന്നു സംഭവം. കറുകച്ചാല്‍ ഭാഗത്തു നിന്നും നെടുംകുന്നം ഭാഗത്തേക്ക് പോയ യുവാക്കള്‍ സഞ്ചരിച്ച ബൈക്കാണ് ഇടിച്ചത്. റോഡില്‍ തെറിച്ചുവീണ് പരിക്കേറ്റ സെബാസ്റ്റ്യനെ നാട്ടുകാര്‍ ചേര്‍ന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.