നെടുംകുന്നം: മാന്തുരുത്തി-നെടുംകുന്നം റോഡിൽ കോമാക്കൽപടിയ്ക്ക് സമീപം കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. സംഭവത്തിൽ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപെട്ടു. മാന്തുരുത്തി കാരാപ്പള്ളി കെ.ടി.യോഹന്നാൻ (80) ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. നെടുംകുന്നത്ത് നിന്നും മാന്തുരുത്തിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണു. ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് യോഹന്നാനെ രക്ഷിച്ചത്. അപകടത്തിൽ കാർ ഭാഗീകമായി തകർന്നു. പ്രദേശത്ത് രണ്ടുമണിക്കൂർ നേരം വൈദ്യുതി തടസപ്പെട്ടു.