
കോട്ടയം : ഭക്ഷ്യസുരക്ഷാവകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ് പരിശോധനകൾ ജില്ലയിൽ പുരോഗമിക്കുന്നു. കുടിവെള്ള വിതരണ വാഹനങ്ങൾ, വെള്ളം എടുക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന. മുപ്പതോളം വാഹനങ്ങളാണ് ഇതുവരെ പരിശോധിച്ചത്. നിയമലംഘനം കണ്ടെത്തിയാൽ വാഹനം ഓടിക്കുന്നയാളിന്റെയും സ്ഥാപനത്തിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് കടക്കും. ഗുരുതര വിഷയമല്ലെങ്കിൽ നോട്ടീസ് നൽകും. ശീതള പാനീയങ്ങൾ കടകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾക്കും നിയമം ബാധകമാണ്. വേനൽക്കാലമായതിനാൽ ജലലഭ്യത കുറവായതിനാൽ ശുദ്ധമായ കുടിവെള്ളം ജനങ്ങൾക്ക് ഉറപ്പുവരുത്തകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർ അലക്സ് കെ ഐസക്ക് പറഞ്ഞു.