വൈക്കം : എസ്.എൻ.ഡി.പി യോഗം 113ാം നമ്പർ ചെമ്മനത്തുകര ശാഖാ ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രദിക്ഷണ വഴിയിൽ കൃഷ്ണശിലാ പാളികൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. ക്ഷേത്രത്തിന് ചുറ്റുമായി രണ്ടായിരത്തോളം ചതുരശ്രടി ഭാഗങ്ങളിലാണ് കൃഷ്ണശിലാ പാളികൾ പാകുന്നത്. ക്ഷേത്രത്തിൽ നൂറ് വർഷം മുൻപ് ശ്രീനാരായണ ഗുരുദേവൻ നടത്തിയ വേൽ പ്രതിഷ്ഠയുടെ 101-ാം മത് വാർഷികം നടത്തുന്നതിന്റെ മുന്നോടിയായാണ് ക്ഷേത്രമതിൽക്കകം കൃഷ്ണശിലകൾ പാകി മനോഹരമാക്കുന്നത്. മേൽശാന്തി ടി.വി പുരം ഉണ്ണി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. വൈസ് പ്രസിഡന്റ് നിതീഷ് പ്രകാശ്, യൂണിയൻ കമ്മറ്റി അംഗം മധു പുത്തൻതറ, പഞ്ചായത്ത് കമ്മറ്റി അംഗം വി.വേലായുധൻ, ബിജു വാഴെക്കാട്, മനോജ് കൊയ്‌ലേഴത്ത്, രഞ്ജിത്ത് കറുകത്തല, പ്രമിൽകുമാർ പ്രണവം എന്നിവർ നേതൃത്വം നൽകി.