വൈക്കം : ചെമ്മനത്തുകര കൽപ്പകശ്ശേരി ദേവീക്ഷേത്രത്തിലെ മകരകുടം മഹോത്സവവും വലിയഗുരുതിയും 11 മുതൽ 13 വരെ നടക്കും. 11ന് 10ന് തളിച്ചുകുട, 6.30ന് വിശേഷാൽ ദീപാരാധന, 6.45ന് താലി എഴുന്നള്ളിപ്പ് വരവ്, 7ന് താലപ്പൊലിവരവ്. 12ന് 6 മുതൽ മകരകുടം വരവ്, അഭിഷേകം, 5.15 മുതൽ മകരകുടം താലപ്പൊലി വരവ്, 6.30ന് വിശേഷാൽ ദീപാരാധന, 10 മുതൽ ഗരുഡൻ തൂക്കം. 13ന് 6.30ന് വിശേഷാൽ ദീപാരാധന, രാത്രി 11ന് വലിയഗുരുതി. 19ന് ഏഴാംപൂജ. വൈകിട്ട് 5ന് നടതുറക്കൽ, ദീപാരാധന, താലപ്പൊലി വരവ്.