മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വനം വകുപ്പും സംയുക്തമായി കോരുത്തോട് പഞ്ചായത്ത് വകസ്ഥലത്ത് നടപ്പിലാക്കുന്ന സോഷ്യൽ ഫോറസ്റ്ററിയുടെ നഴ്സറിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത് വിത്ത് നടീൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീജ ഷൈൻ, ജാൻസി സാബു, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഇൻ ചാർജ് കെ.എ നാസർ, മെമ്പർമാരായ സിനു സോമൻ, ലത സുശീലൻ, പ്രകാശ് പി.ഡി, പി.എൻ സുകുമാരൻ, രാജേഷ്, ജയദേവ് എന്നിവർ പങ്കെടുത്തു. വില്ലേജ് എക്സ്റ്റഷൻ ഓഫീസർ രാജൻകുട്ടി, എൻ.ആർ.ഇ.ജി.എ അക്രഡിറ്റഡ് എൻജിനീയർ ജിനു, ഓവർസിയർ തുടങ്ങിയവർ നേതൃത്വം നൽകി.