മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഇടക്കുന്നം 258ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും, മണ്ഡപങ്ങളുടെ സമർപ്പണവും 13ന് നടക്കും. 13ന് രാവിലെ 10.30 നും 11.20 നും മദ്ധ്യേ ബാബു നാരായണൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ സ്വാമി സച്ചിദാനന്ദ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ നടത്തും. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്ഷേത്ര സമർപ്പണവും, സമ്മേളന ഉദ്ഘാടനം നിർവഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുദേവ മണ്ഡപ സമർപ്പണം യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേലും, ദേവി മണ്ഡപ സമർപ്പണം യൂണിയൻ സെക്രട്ടറി അഡ്വ: പി.ജീരാജും, കാണിക്ക മണ്ഡപം സമർപ്പണം യോഗം ഡയറക്ടർ ബോർഡ് അംഗം ഡോ: പി.അനിയനും, ചുറ്റുമതിൽ സമർപ്പണം ഡയറക്ടർ ബോർഡ് അംഗം ഷാജി ഷാസും നിർവഹിക്കും. ശാഖ പ്രസിഡന്റ് രാജപ്പൻ കുഴിവേലിൽ, യൂണിയൻ കൗൺസിലർ സി.എൻ മോഹനൻ, കെ.കെ രാജപ്പൻ ഏന്തയാർ, എം.എ ഷിനു പനക്കച്ചിറ, പി.എ വിശ്വംഭരൻ കൊടുങ്ങ, കെ.എസ് രാജേഷ് ചിറക്കടവ്, ബിബിൻ കെ.മോഹനൻ കുപ്പക്കയം, അരുണ ബാബു, സിന്ധു മുരളീധരൻ, എം.പി ശ്രീകാന്ത്, കെ. റ്റി വിനോദ്, രാജമ്മ പ്രഭാകരൻ, അജിതാ രാജു പാറകുഴിയിൽ, രാഹുൽ രാജപ്പൻ, ഷൈൻ അടയ്ക്കാത്തോട്ടത്തിൽ, പി.ജി രഘു ആനമൂട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.