
കോട്ടയം : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ഖാദി വസ്ത്ര വില്പനമേള കളക്ടറേറ്റിൽ ആരംഭിച്ചു. കളക്ടർ ഡോ.പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി തുണിത്തരങ്ങൾ ഏറ്റുവാങ്ങി.
ജില്ലയിലെ 17 നെയ്ത്തു ശാലകളിൽ ഉത്പാദിപ്പിച്ച ഷർട്ടുകൾ, മുണ്ടുകൾ, ഷർട്ട് , ചുരിദാർ മെറ്റീരിയൽസ്, സാരികൾ എന്നിയാണ് വില്പന നടത്തുന്നത്. സർക്കാർ - പൊതുമേഖലാ സഹകരണ മേഖലാ ജീവനക്കാരും അദ്ധ്യാപകരും ആഴ്ചയിൽ ഒരു ദിവസം ഖാദി/ കൈത്തറി വസ്ത്രം ധരിക്കണമെന്ന സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ള സാഹചര്യത്തിൽ വസ്ത്രങ്ങൾ റിബേറ്റിൽ ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യം.