
കോട്ടയം : പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗം, നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിങ് , ഇ ഗ്രാമ സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കൽ എന്നിവയ്ക്ക് സാങ്കേതിക സഹായത്തിന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. പ്രായം : 2021 ജനുവരി ഒന്നിന് 18 - 30. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. ബയോഡേറ്റാ , യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെക്രട്ടറി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്, കോട്ടയം 686631 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ 15 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.