എലിക്കുളം:പൈക ശ്രീ ചാമുണ്ഡേശ്വരീ ക്ഷേത്രത്തിലെ ദേവീവിഗ്രഹപ്രതിഷ്ഠയുടെ 36-ാമത് വാർഷികാഘോഷം 12ന് നടക്കും. രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കലശപൂജ ,കലശാഭിഷേകം അഷ്ടാഭിഷേകം വിശേഷാൽ പൂജകൾ. ഉച്ചകഴിഞ്ഞ് 2.05ന് വിശേഷാൽ ദീപാരാധന പ്രസാദ വിതരണം വൈകിട്ട് 6.45 ന് ദീപാരാധന, ഭജന. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പാലാ മോഹനൻ തന്ത്രി, വിളക്കുമാടം സുനിൽ ശാന്തി, അഭിജിത്ത് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.