
പൊൻകുന്നം : ദേശീയപാതയിൽ പൊൻകുന്നത്തിന് സമീപം കടുക്കാമല വളവിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ഡ്രൈവർ പുഞ്ചവയൽ പ്രമോദ് ഭവനിൽ പ്രമോദ് (45), വാഴൂർ സ്വദേശികളായ മുല്ലക്കര വീട്ടിൽ വിജയകുമാർ (58), എലിസബത്ത്(56), കൊച്ചാംപറമ്പിൽ സുജാത നന്ദകുമാർ (48), എരുമേലി വെണ്ണക്കുഴിയിൽ ബിലാ ജോയി (47), അണക്കര പുത്തൻപുരയ്ക്കൽ ഡീനാ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.