മുണ്ടക്കയം: വണ്ടൻപതാൽ മേഖലയിൽ കടുവ ഇറങ്ങിയതായി പ്രചരണം വ്യാജമെന്ന് വനം വകുപ്പ് അധികൃതർ. വണ്ടൻപതാൽ ഫോറസ്റ്റ് ഓഫിസിന്റെ പരിധിയിൽ കടുവ ഇറങ്ങിയെന്ന് കാട്ടി പ്രചരിക്കുന്ന വീഡിയോ കണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അധികൃതർ അറിയിച്ചു.
പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും, സോഷ്യൽ മീഡിയകളിലുമാണ് വീഡിയോ എത്തുന്നത്. വീഡിയോ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായി. വീഡിയോ വടക്കേ ഇന്ത്യയിലെ ഏതോ വനം അതിർത്തി പ്രദേശത്തെ ആണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.