
കോട്ടയം : എം.ജി സർവകലാശായിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാന്റ് സയൻസ് ടെക്‌നോളജിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി ഒരു വർഷം. ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരൊഴിവിലേക്ക് പ്ലാന്റ് സയൻസ് അല്ലെങ്കിൽ ബോട്ടണിയിൽ ബിരദാനന്തര ബിരുദവും ലാബോറട്ടറിയിൽ രണ്ട് വർഷം പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഹെർബേറിയം മാനേജ്‌മെന്റിലുള്ള പരിചയം അഭികാമ്യം. പ്രായപരിധി 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. താത്പര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ada7@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപ്പിക്കണം.