പാലാ:: പൂവരണി മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നാളെ പള്ളിവേട്ട നടക്കും. ശനിയാഴ്ച ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. ആറാം ഉത്സവദിനമായ ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 9.30ന് വിളക്കിനെഴുന്നള്ളത്ത് എന്നിവ നടക്കും.പള്ളിവേട്ട ദിനമായ നാളെ രാവിലെ 8.30 മുതൽ 1 വരെ ശ്രീബലി എഴുന്നള്ളത്ത്. പല്ലാട്ട് ബ്രഹ്മദത്തൻ പൂവരണി തേവരുടെ തിടമ്പേറ്റും.വൈകുന്നേരം 4.30ന് കാഴ്ചശ്രീബലി, 10.30ന് പള്ളിവേട്ട എഴുന്നള്ളത്ത്. ആറാട്ട് ദിവസമായ ശനിയാഴ്ച രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഉച്ചയ്ക്ക് 1.30ന് ആറാട്ടെഴുന്നള്ളത്ത്, വൈകിട്ട് 4ന് ആറാട്ടുകടവിൽ ഇറക്കി പൂജ, 4.30ന് ആറാട്ട് ,5ന് തിരിച്ചെഴുന്നള്ളത്ത് 6.30ന് മീനച്ചിൽ വടക്കേക്കാവിൽ ഇറക്കി പൂജ, 8ന് പുറപ്പാട് 10.30ന് ആറാട്ട് എതിരേൽപ്പ്, 12.30ന് കൊടിക്കീഴിൽ പറ, വലിയ കാണിക്ക, തുടർന്ന് കൊടിയിറക്ക്.