കോട്ടയം : പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് സ്ഥലംമാറ്റങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സെക്രേട്ടറിയറ്റംഗം സീമ എസ്.നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷീന ബി നായർ, ജില്ലാ സെക്രട്ടേറിയറ്റംഗം വി.സി.അജിത്, മനേഷ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് കെ.ആർ.അനിൽകുമാർ, വൈക്കം താലൂക്ക് ഓഫീസിന് മുന്നിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം.എൻ.അനിൽകുമാർ എന്നിവർ സംസാരിച്ചു.