പാലാ:സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് അവാർഡിന് ജില്ലയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കി മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം.

സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി സർക്കാർ ആവിഷ്‌കരിച്ചതാണ് കായകൽപ്പ് പുരസ്‌കാരം. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചേ കേന്ദ്രത്തിന് രണ്ട് ലക്ഷം രൂപ വീതവും ജില്ലയിൽ തന്നെ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 50,000 രൂപ വീതവുമാണ് അവാർഡ് തുക. 87.9 ശതമാനം മാർക്കോടെയാണ് പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ മുത്തോലി പ്രഥമ സ്ഥാനം നേടിയത്.