കോട്ടയം : കോടിമത പാലത്തിൽ നിന്ന് കൊടൂരാറ്റിലേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. പുതുപ്പള്ളി പുല്ലൂത്തറമാലിൽ സജു (34) ആണ് ആറ്റിലേയ്ക്ക് ചാടിയത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. നാട്ടുകാർ ഓടിയെത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കോട്ടയം അഗ്‌നിശമനസേനയെ വിവരം അറിയിച്ചു. സ്കൂബാ ടീം നടത്തിയ തെരച്ചിലിൽ യുവാവിനെ നിമിഷങ്ങൾക്കകം കണ്ടെത്താനായി. ഇയാൾ അബോധാവസ്ഥയിലായിരുന്നു. തുടർന്ന് സേനയുടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെ സി.പി.ആർ നൽകി ഹൃദയമിടിപ്പ് ക്രമീകരിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.