കാളികാവ് :കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ താഴികക്കുടം പ്രതിഷ്ഠ ഭക്തിനിർഭരം. സുബ്രഹ്മണ്യ, ഗുരുദേവ, ഗണപതി ശ്രീകോവിലുകളിലാണ് താഴികക്കുടപ്രതിഷ്ഠ നടത്തിയത്. ക്ഷേത്രം തന്ത്രി എംഎൻ ഗോപാലൻ, ജിതിൻ ഗോപാൽ തന്ത്രി, മേൽശാന്തി ടി.കെ സന്ദീപ് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വം പ്രസിഡന്റ് ശ്യാമള ലഷ്മണൻ, വൈസ് പ്രസിഡന്റ് സി.എം പവിത്രൻ, സെക്രട്ടറി കെ.പി വിജയൻ, കടുത്തുരുത്തി യൂണിയൻ കൗൺസിലർ എം.ഡി ശശിധരൻ, ദേവസ്വം എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ ടി ജി ശശിധരൻ, എം കെ വേലായുധൻ, ടി.കെ മോഹൻദാസ്, പി.എൻ തമ്പി, ബിബിൻ കെ.തമ്പി, പി.ജി സുനിൽകുമാർ, കളത്തൂർ, കാളികാവ്, കുറവിലങ്ങാട്, ഇലക്കാട് ശാഖാ ഭാരവാഹികൾ, വനിതസംഘം ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ന് ഉച്ചയ്ക്ക് 12.20 നും 12.50 നും മദ്ധ്യേ എം എൻ ഗോപാലൻ തന്ത്രി, ടി.കെ സന്ദീപ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീ ബാലസുബ്രഹ്മണ്യസ്വാമിയുടെയും ഗണപതിയുടെയും പുന:പ്രതിഷ്ഠയും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയും നടക്കും. സ്വാമി ധർമ്മ ചൈതന്യ പങ്കെടുക്കും.
ഫോട്ടോ കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം പ്രതിഷ്ഠ ക്ഷേത്രം എം എൻ ഗോപാലൻ, ജിതിൻ ഗോപാൽ, മേൽശാന്തി ടി കെ സന്ദീപ് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നപ്പോൾ.