പാലാ: പാലാ ജനറൽ ആശുപത്രി -പുത്തൻപള്ളിക്കുന്ന് ലിങ്ക് റോഡ് വീതികൂട്ടി നവീകരിക്കണമെന്ന് ഐ.എൻ.റ്റി.യു.സി പാലാ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഷോജി ഗോപിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ.എൻ.റ്റി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. സാബു എബ്രഹാം, സന്തോഷ് മണർകാട്, ബിബിൻ രാജ്, അർജുൻ സാബു, മനോജ് വള്ളിച്ചിറ എന്നിവർ പ്രസംഗിച്ചു.