
കോട്ടയം: തൊഴിൽ രഹിതരായ വനിതകൾക്ക് വായ്പ നൽകുന്ന പദ്ധതിയിലേക്ക് വനിതാ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. 18നും 55 നും മദ്ധ്യേ പ്രായമുള്ളവരാകണം. പലിശനിരക്ക് ആറു ശതമാനം. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വർഷമാണ്. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസുകൾക്ക് 33.5 ശതമാനം പലിശനിരക്കിൽ 1.5 കോടി രൂപ വരെ അനുവദിക്കും. സി.ഡി.എസിനു കീഴിലുള്ള എസ്.എച്ച്.ജി. കൾക്ക് 10 ലക്ഷം രൂപ വരെയും ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയക്ക് ആറുലക്ഷം രൂപവരെയും വായ്പ ലഭ്യമാണ്. ഫോൺ: 0481-2930323