കാഞ്ഞിരപ്പള്ളി:മദ്യപിച്ച് വാഹനമോടിച്ച് വാഹനം അപകടത്തിൽപെടുത്തിയ കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് ഡ്രൈവർ വിജയൻ , ഒപ്പം മദ്യപിച്ച് സഞ്ചരിച്ച ജോയിന്റ് ബി.ഡി .ഒ നാസർ എന്നിവരെ ഗ്രാമ വികസനവകുപ്പ് ഡയറക്ടർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവർ സഞ്ചരിച്ച വാഹനം കരിനിലത്തു വെച്ച് പാതയോരത്തെ പറമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കോട്ടയം എ.ഡി.സി യാണ് അന്വേഷണം നടത്തിയത്.