കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ബ്ലോക്ക്തലത്തിൽ രാത്രി കാല മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനുമുള്ള തൊഴിൽരഹിതരായവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെ പരിഗണിക്കും. താത്പര്യമുളളവർ ഫെബ്രുവരി 14ന് രാവിലെ 11 ന് കോട്ടയം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ ഹാജരാക്കണം. ഫോൺ 0481 2563726.