കോട്ടയം: ജില്ലാ മെഡിക്കൽ ഓഫീസിൽ എൻട്രി ഓപ്പറേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 14ന് രാവിലെ 11 ന് വോക് ഇൻ ഇന്റർവ്യൂ നടത്തും.
എസ്.എസ്.എൽ.സി.,എം.എസ് ഓഫീസ്, ഡാറ്റാ എൻട്രി, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ) എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്കായി എത്തണം. ഫോൺ 04812568118