
കോട്ടയം: ജില്ലയിൽ 1749 പേർക്കു കൂടി കൊവിഡ് . 1743പേർക്കും സമ്പർക്കം മുഖേനയാണ് ബാധിച്ചത്. ഇതിൽ 23 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേർ രോഗബാധിതരായി. 3837പേർ രോഗമുക്തരായി. 7378 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 718 പുരുഷൻമാരും 842 സ്ത്രീകളും 189 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 331പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 26661പേരാണ് ചികിത്സയിലുള്ളത്. 405443 പേർ രോഗമുക്തിനേടി. ആകെ 30758 പേർ ക്വാറന്റൈനിലുണ്ട്. കോട്ടയം നഗരസഭയിലാണ് ഏറ്റവും കൂടുതൽ രോഗികൾ- 320. ചങ്ങനാശേരി-117, നെടുംകുന്നം-66, ഏറ്റുമാനൂർ-45, മുണ്ടക്കയം-43 എന്നിങ്ങനെയാണ് കണക്കുകൾ.