കോട്ടയം: നായ റോഡിന് കുറുകെ ചാടിയതിനെത്തുടർന്ന് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. എം.സി റോഡിൽ മണിപ്പുഴയിൽ ഇന്നലെ 4.30 നാണ് സംഭവം. പാലുമായി പോവുകയായിരുന്ന പിക്കപ്പ് വാനിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. വാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തു. തുടർന്ന് പിന്നാലെ വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കാറും വാനിന് പിന്നിലിടി്ചു. അപകടത്തിൽ ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായി തകർന്നു. കാറിന്റെ മുൻഭാഗത്തിനും കേടുപാടുകളുണ്ടായി. അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ല. അപകടത്തെ തുടർന്ന് എം.സി റോഡിൽ 15 മിനിറ്റ് നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.