കോട്ടയം: സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു. ഇല്ലിക്കൽ ബ്രാഞ്ച് സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. റോഡ് ആറ്റിലേക്ക് ഇടിഞ്ഞു പോയതിനെ തുടർന്ന് ഗതാഗതം നിലച്ചു പോയ ഇല്ലിക്കൽ-തിരുവാർപ്പ് റോഡിന്റെ പണി പൂർത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
നെജി ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.കുഞ്ഞച്ചൻ, ബിനു ബോസ്,അബ്ദുൾ കരിം,യു.എൻ.ശ്രീനിവാസൻ,ശശിധരൻ കുന്നപ്പള്ളി,പി.വൈ.പ്രസാദ്,ഷേർലി പ്രസാദ് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി
പി.ബി.സാബു(സെക്രട്ടറി) ,ബിന്ദു സജി (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.