
മണർകാട്: പൊട്ടക്കിണറ്റിൽ വീണ തെരുവ് നായയെ ഡോഗ് കാച്ചർ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം മണർകാട് പൊലീസ് സ്റ്റേഷന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് തെരുവ് നായ വീണത്. നായയുടെ കുരകേട്ട് സമീപവാസിയെത്തി നോക്കിയപ്പോഴാണ് നായ കിണറ്റിൽ അകപ്പെട്ട് കിടക്കുന്നത് കണ്ടത്. കിണറിന് സമീപം മറ്റൊരു നായയും ഉണ്ടായിരുന്നു. തുടർന്ന് ഫ്രണ്ട്‌സ് ഒഫ് ആനിമൽസ് എന്ന സംഘടനയിൽ സമീവവാസി വിവരമറിയിച്ചതിനെ തുടർന്ന്, ഡോഗ് ക്യാച്ചർ ജയകുമാർ സ്ഥലത്തെത്തി. 30 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി നായയെ പുറത്തെടുത്തു. പരിക്കുകളൊന്നും ഇല്ലാതിരുന്നതിനാൽ നായയെ തെരുവിലേക്ക് തന്നെ അയച്ചു.