
കറുകച്ചാൽ: ഹിന്ദു ഐക്യവേദി മകര സംക്രാന്തി മുതൽ ശിവരാത്രി വരെ നടത്തുന്ന ഹിന്ദു രക്ഷാനിധി ധന സമാഹരണത്തിന്റെ ഭാഗമായി നെടുംകുന്നം പഞ്ചായത്തിൽ ബി.ജെ.പി ദേശീയ സമിതി അംഗം ജി.രാമൻ നായർ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കരിക്ക് തുക കൈമാറി. ഐക്യവേദി സംസ്ഥാന സമിതി അംഗം പ്രൊഫ.ഹരിലാൽ, താലൂക്ക് പ്രസിഡന്റ് മണി മൈലമൺ, സെക്രട്ടറി സുനിൽ പാറത്താനം, ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് സജീവ്, ജനറൽ സെക്രട്ടറി റ്റി.എസ് ജയകുമാർ, വൈസ് പ്രസിഡന്റ് രാജേഷ്, ട്രഷറർ എൻ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.