വൈക്കം : വടക്കേനട ശ്രീകൃഷ്ണസ്വാമി നവഗ്രഹ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് സോപാനം പിച്ചള പൊതിയുന്നു.

17 ന് രാവിലെ 6.54 നും 8.22 നും ഇടയിൽ തന്ത്റിമാരായ ഭദ്റകാളി മ​റ്റപ്പള്ളി നാരായണൻ നമ്പുതിരി , കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി ,മേൽശാന്തി ഉണ്ണി പൊന്നപ്പൻ എന്നിവരുടെ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ. 14 ഭഗവത് സ്തുതി , വിശേഷാൽ ചടങ്ങുകൾ, ആചാര്യ .വരണം, പ്രാസാദ ശുദ്ധി, തുടങ്ങിയവയും 15 ന് മഹാഗണപതി ഹോമം, 16 ന് വൈകിട്ട് 6 ന് ക്ഷേത്ര പുനരുദ്ധാരണം പ്രവർത്തനങ്ങളുടെ സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്ത ഗോപൻ നിർവഹിക്കും. മെമ്പർമാരായ പി.എം.തങ്കപ്പൻ, മനോജ് ചരുളയ്ക്കൽ, കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവർ പങ്കെടുക്കും. 17 ന് പുനഃപ്രതിഷ്ഠാ സമയം ഉദയനാപുരം കണ്ണൻ, പരിപ്പ് മണികണ്ഠൻ, തൃപ്പൂണിത്തുറ ശ്രീകുമാർ , വൈക്കം ഷിബു എന്നിവരുടെ നാദസ്വര മേളവും ഉണ്ടാവും