വൈക്കം : ഉദയനാപുരം ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്റി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തന്ത്റിമാരായ മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയും ചെറിയ കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് കൊടിയേ​റ്റി. ശ്രീകോവിലിൽ വച്ച് പൂജിച്ച കൊടിക്കൂറ അനുഷ്ഠാന വാദ്യങ്ങളോടെ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. മേൽശാന്തി സുന്ദരൻ എമ്പ്രാന്തരി, മുരിഞ്ഞൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി.

17ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 13ന് ഉത്സവബലി ദർശനം, 16ന് പള്ളിവേട്ട, ഗരുഡവാഹനം എഴുന്നള്ളിപ്പ് എന്നിവ ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങുകളാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ ലളിതമാക്കി.