വൈക്കം : എസ്.എൻ.ഡി.പി യോഗം ചെമ്മനത്തുകര 113ാം നമ്പർ ശാഖയുടെ കീഴിലുള്ള ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ നടത്തിയ വേൽ പ്രതിഷ്ഠയുടെ 101-ാ മത് വാർഷികവും ശ്രീമഹാഗണപതി, ശ്രീധർമ്മശാസ്താവ്, ശ്രീമഹാദേവി എന്നീ പ്രതിഷ്ഠകളുടെ 7ാമത് വാർഷികവും നടത്തി. ക്ഷേത്രം തന്ത്റി ശിവഗിരിമഠം ശ്രീനാരായണ പ്രസാദ്, ക്ഷേത്രം മേൽശാന്തി ടി.വി.പുരം ഉണ്ണി ശാന്തി എന്നിവർ മുഖ്യകാർമ്മികരായിരുന്നു. അഭിഷേകം, അഷ്ടദ്റവ്യമഹാഗണപതിഹോമം, ഗുരുപൂജ, കലശപൂജ, കലശാഭിഷേകം, വിശേഷാൽ ദീപാരാധന എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. കലശാഭിഷേകം പൂർത്തിയാക്കിയതിനു ശേഷം തന്ത്റിയുടെ നേതൃത്വത്തിൽ ബ്രഹ്മകലശം പുറത്തേക്ക് എഴുന്നള്ളിച്ചു. സെക്രട്ടറി എൻ.കെ. കുഞ്ഞുമണി, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, യൂണിയൻ കമ്മ​ിറ്റി അംഗം മധു പുത്തൻതറ, യൂണിയൻ പഞ്ചായത്ത് കമ്മ​ിറ്റി അംഗം വി.വേലായുധൻ, ബിജു വാഴെക്കാട്, മനോജ് കൊയ്‌ലേഴത്ത്, രഞ്ജിത്ത് കറുകത്തറ, പ്രമിൽകുമാർ എന്നിവർ നേതൃത്വം നൽകി.