
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. കങ്ങഴ കൊറ്റംചിറ തകിടിയേൽ അബിനെ (23) യാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കി ഉത്തരവായത്. അബിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. കറുകച്ചാൽ, മണിമല മേഖലയിൽ ആളുകളെ ആക്രമിച്ച് കവർച്ച നടത്തുകയും മുണ്ടക്കയത്തും പീരുമേട്ടിലും വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്ത കേസുകളിൽ പ്രതിയാണ് . ഇടയിരിക്കപ്പുഴയിൽ ആരാധനാലയങ്ങൾ ആക്രമിക്കുകയും മണിമലയിൽ ബാലികയെ തട്ടിക്കൊണ്ടുപോവുകയും ചെയ്ത കേസുകളിൽ റിമാൻഡിൽ കഴിയുകയായിരുന്നു.