kanya

കോട്ടയം: മതവിശ്വാസത്തിന്റെ ഭാഗമായി മുസ്ലീം പെൺകുട്ടികൾ 'ഹിജാബ്' ധരിക്കുന്നത് തടയാനുള്ള ധാർഷ്ട്യം കാണിക്കുന്നവർ നാളെ കന്യാസ്ത്രീകൾ തല മറക്കുന്നതും നിറുത്തണമെന്ന നിബന്ധന കൊണ്ടുവരുമോയെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ചോദിച്ചു . നെറ്റിയിൽ പൊട്ട് ഇടുന്നത് സ്കൂൾ യൂണിഫോമിൽ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു തടയുമോ ? യൂണിഫോമിൽ 'ഹിജാബ്' ഉൾപ്പെടുത്താത്തത് കൊണ്ട് ധരിക്കാൻ പാടില്ല എന്ന് പറയുന്നവർ ഒരു മതേതര രാജ്യത്ത് എല്ലാ മതങ്ങൾക്കും അവരുടേതായ രീതികൾ അവലംബിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് മറക്കരുത്. 'ഹിജാബ്' ധരിക്കരുതെന്ന വാദം ഉന്നയിക്കുന്നവർ അതിൽനിന്ന് പിൻവാങ്ങണമെന്നും തോമസ് അഭ്യർത്ഥിച്ചു.