മുണ്ടക്കയം : വരയുമില്ല വഴിയുമില്ല, കൂട്ടിക്കൽ കവലയിൽ യാത്രക്കാർ റോഡ് കുറുകെ കടക്കുന്നത് സാഹസികമായാണ്. മുൻപ് സീബ്ര ലൈനുകൾ ഉണ്ടായിരുന്ന ഇവിടെ റോഡ് നവീകരണത്തിന് ശേഷം എല്ലാം അപ്രത്യക്ഷമായി. ബസ് സ്റ്റാൻഡിനും കൂട്ടിക്കൽ റോഡിനും ഇടയ്ക്കുള്ള ഭാഗത്താണ് യാത്രക്കാർ‌ക്ക് കൂടുതൽ ദുരിതം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഏറെനേരെ കാത്തുനിന്ന ശേഷമാണ് അപ്പുറം എത്തുന്നത്. വാഹനങ്ങൾ നിറുത്താതെ കടന്നു പോകുന്നതിനാൽ യാത്രക്കാർ ഓടി മറുവശം എത്തുകയാണ്. ഇത് അപകടങ്ങൾക്കും ഇടയാക്കും. സ്ഥിരമായി റോഡ് തകർന്നിരുന്ന ഇവിടെ ടൈലുകൾ പാകിയ ശേഷമാണ് സീബ്രാലൈനുകൾ ഇല്ലാതായത്.