
മുണ്ടക്കയം: മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ പ്രദേശങ്ങളിൽ മഹാപ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്കായി സേവാ ഭാരതി നിർമ്മിച്ചു നൽകുന്ന നാലാമത് വീടിന്റെ ശിലാസ്ഥാപനം പുഞ്ചവയലിൽ നടന്നു. ആർ.എസ്.എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി ഗോപി ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. സേവാ ഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡി. പ്രസാദ് സേവാ സന്ദേശം നൽകി. ആർ.എസ്.എസ്.വിഭാഗ് ശാരിരിക് ശിക്ഷൺ പ്രമുഖ് കെ. ജി . സജീവ്, ജില്ലാ കാര്യവാഹ് വി.ആർ.രതീഷ്, ജില്ലാ സേവാ പ്രമുഖ് കെ.ജി.രാജേഷ്, വിഷ്ണു പാലപ്ര എന്നിവർ പങ്കെടുത്തു. ഇരുപത് വീടുകളാണ് സേവാഭാരതി നിർമ്മിച്ചു നൽകുന്നത്.