കാളികാവ് : കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും, ഉത്സവ കൊടിയേറ്റും 13 ന് നടക്കും. 13 ന് രാവിലെ വലിയ ബലിക്കൽ പ്രതിഷ്ഠ, 9.30 ന് എസ്.എൻ.ഡി.പി യോഗം 104-ാം നമ്പർ കളത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ കടപ്പൂര് മുണ്ടിത്തൊട്ടിയിൽ എം.ഡി.ശശിധരന്റെ വസതിയിൽ നിന്ന് കുലവാഴ സമർപ്പണ ഘോഷയാത്ര. ഉച്ചയ്ക്ക് ക്ഷേത്രം തന്ത്രി എം.എൻ.ഗോപാലൻ, മേൽശാന്തി ടി.കെ.സന്ദീപ് എന്നിവരുടെ മുഖ്യകർമികത്വത്തിൽ ധ്വജ പ്രതിഷ്ഠ. വൈകിട്ട് 4 ന് നടക്കുന്ന യോഗത്തിൽ ക്ഷേത്രം സമർപ്പണവും സമ്മേളന ഉദ്ഘാടനവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ മുഖ്യപ്രഭാഷണവും ദേവസ്വം കൗണ്ടർ ഉദ്ഘാടനവും നിർവഹിക്കും. യോഗം കൗൺസിലർ സി.എം.ബാബു, യൂണിയൻ കൗൺസിലർ എം.ഡി.ശശിധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി.ബൈജു, സുധ മോഹൻ, ജഗദമ്മ തമ്പി, കെ.വി.ധനേഷ്, സി.എം.പവിത്രൻ, എം.പി.സലിംകുമാർ, കെ.അനിൽകുമാർ, സി.കെ.ശശി, ടി.ജി.ശശിധരൻ എന്നിവർ പ്രസംഗിക്കും. ദേവസ്വം സെക്രട്ടറി കെ.പി.വിജയൻ സ്വാഗതവും, പ്രസിഡന്റ് ശ്യാമള ലഷ്മണൻ നന്ദിയും പറയും. ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റ്. ഉത്സവദിവസങ്ങളിൽ രാവിലെ 10 ന് കലാശാഭിഷേകം, വൈകിട്ട് 6 ന് കാഴ്ചശ്രീബലി.
18 ന് രാവിലെ 10 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദർശനം, വൈകിട്ട് 5 ന് കാവടി വരവ്, 9 ന് പള്ളിനായാട്ട്. 19 ന് വൈകിട്ട് 6 ന് ആറാട്ട് തുടർന്നു തിരിച്ചെഴുന്നള്ളിപ്പ്, മഹാകാണിക്ക.