ഈരാറ്റുപേട്ട : സാങ്കേതികവിദ്യ സേവന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. വി.ഇ.ഒമാർക്കുള്ള ലാപ്‌ടോപ്പുകളുടെയും മുചക്രവാഹനങ്ങളുടെയും വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. മേഴ്‌സി മാത്യു, അജിത്കുമാർ ബി, ശ്രീകല ആർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി.ജെയിംസ്, വിജി ജോർജ്, ജോഷി ജോഷ്വാ, ജോർജ് മാത്യു, ഗീതാ നോബിൾ, റ്റി.ജെ.ബഞ്ചമിൻ, അനുപമ വിശ്വനാഥ്, രജനി സുധാകരൻ, ബ്ലോക്ക് മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണ്ണാണ്ടസ്, കെ.കെ.കുഞ്ഞുമോൻ, രമ മോഹൻ, ജോസഫ് ജോർജ്, ജെറോ ജോസ്, മിനി സാവിയോ, അഡ്വ അക്ഷയ് ഹരി, സി.ഡി.പി.ഒ ജാസ്മിൻ, കുര്യൻ തോമസ്, സക്കീർ ഹുസൈൻ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.