കറുകച്ചാൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ കങ്ങഴ മർച്ചന്റ് അസോസിയേഷൻ അനുശോചിച്ചു. അനുശോചനയോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ കരിം പുളിക്കൽ, സംസ്ഥാന സമിതിയംഗം മുഹമ്മദ് സഗീർ വേട്ടമല, ട്രഷറർ സ്‌കറിയകുട്ടി വയലപ്പള്ളിൽ, വൈസ് പ്രസിഡന്റ് റിയാസ് കാസിനോ, യൂത്ത് വിംഗ് പ്രസിഡന്റ് ബിനോയി മൈത്രി, മുഹമ്മദ് ഷാഫി, വാർഡ് മെമ്പർ ഷിയാസ്, പി.വി ചെറിയാൻ എന്നിവർ സംസാരിച്ചു.