ചങ്ങനാശേരി : പെരുമ്പനച്ചി - തോട്ടക്കാട് റോഡിൽ പെരുമ്പനച്ചി മുതൽ പുളിയാങ്കുന്ന് വരെ 3.65 കിലോമീറ്റർ 5.5 മീറ്റർ വീതിയിൽ ആധുനികനിലവാരത്തിലേക്ക് ഉയർത്തും. നിർമ്മാണോദ്ഘാടനം അഡ്വ.ജോബ്.മൈക്കിൾ എം.എൽ.എ നിർവഹിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കുര്യൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലക്‌സാണ്ടർ പ്രാക്കുഴി, സൈന തോമസ്, മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.ജോർജ് , മാടപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫിലോമിന മാത്യു, രമ്യ റോയ്, ജെയിംസ് വർഗീസ് മുക്കാടൻ , എം.എ. മാത്യു മുളവന, ബിനോയി മുക്കാടൻ തുടങ്ങിയവർ സംസാരിച്ചു.