
കോട്ടയം: ഓർത്തഡോക്‌സ് സഭയിൽ 7 മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുന്നതിലുള്ള 11 അംഗ പട്ടികയായി. ഫാ. എബ്രഹാം തോമസ്, ഫാ. അലക്‌സാണ്ടർ പി. ഡാനിയേൽ, ഫാ. എൽദോ ഏലിയാസ്, ഫാ. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി തോമസ്, ഫാ. ഡോ. വർഗീസ് കെ. ജോഷ്വാ, ഫാ. വർഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോർജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയാ നൈനാൻ എന്നിവരാണ് സ്ഥാനാർത്ഥികൾ. 25ന് കോലഞ്ചേരിയിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 7 പേരെ തിരഞ്ഞെടുക്കും.