bjp

ചങ്ങനാശേരി: ദീനദയാൽ ഉപാദ്ധ്യായയുടെ സ്മൃതിദിനമായ ഇന്നലെ ഭാരതീയ ജനതാ പാർട്ടി മാടപ്പള്ളി മണ്ഡലത്തിലെ ബൂത്ത് സമ്മേളനങ്ങൾക്ക് തുടക്കമായി. വാഴപ്പള്ളി വെസ്റ്റ് ഏരിയയിലെ ബൂത്ത് 31 ൽ നടന്ന സമ്മേളനം മണ്ഡലം അദ്ധ്യക്ഷൻ വിനയകുമാർ വി.വി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് രാഹുൽ പ്രേംജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ബിജു മങ്ങാട്ടു മഠം, ഏരിയ പ്രസിഡന്റ് കെ. ഡി കുഞ്ഞുമോൻ, സൂരജ് തുരുത്തി, റെജി കുമാർ തോട്ടായിൽ, അശോക് കുമാർ, രേണുക അരവിന്ദ് ശ്രീരേഖ ആർ നായർ, അംബിക ദേവി തുടങ്ങിയവർ സംസാരിച്ചു.