കോട്ടയം : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ സംഘടിപ്പിച്ച ഖാദി വസ്ത്ര വില്പനമേള സമാപിച്ചു. മൂന്ന് ദിവസത്തെ മേളയിൽ അഞ്ച് ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടായതായി ജില്ലാ ഖാദി പ്രോജക്ട് ഓഫീസർ ഷാജി ജേക്കബ് പറഞ്ഞു. കളക്ടറേറ്റ് ജീവനക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. ഷർട്ടുകൾ, മുണ്ടുകൾ, സാരികൾ എന്നിവയാണ് കൂടുതലായി വിറ്റഴിക്കപ്പെട്ടത്. ഷർട്ട്, ചുരിദാർ തുണിത്തരങ്ങളും നല്ല രീതി വില്പന നടത്താൻ സാധിച്ചു.