
കോട്ടയം: പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാഴികാടൻ എം.പി പാർലമെന്റിൽ സബ്മിഷൻ ഉന്നയിച്ചു. മഹാത്മാഗാന്ധി സർവകലാശാല, മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഗവ. ഐ ടി ഐ, ഏറ്റുമാനൂരപ്പൻ കോളേജ്, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, മാന്നാനം ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയം, അതിരമ്പുഴ സെന്റ് മേരീസ് പള്ളി തുടങ്ങിയവ സ്റ്റേഷന്റെ സമീപ പ്രദേശത്താണ്. കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും ഈ സ്റ്റേഷന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. സതേൺ റെയിൽവേ ഹെഡ്ക്വാർട്ടേഴ്‌സ് റെയിൽവേ ബോർഡിന് അയച്ച കത്തിൽ ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ ശുപാർശ ചെയ്തിരുന്നു.