വൈക്കം : വൈക്കം കൃഷിഭവന്റെ മേൽനോട്ടത്തിൽ സൗജന്യ ജൈവകൃഷി പഠനകളരി സംഘടിപ്പിക്കും. വൈ ബയോ ജൈവകർഷക സൊസൈറ്റിയാണ് കളരിയുടെ സംഘാടകർ. ജൈവകൃഷി, കാർഷിക വിളകളുടെ പരിപാലനം, ജൈവവളങ്ങളുടെയും ജൈവ മരുന്നുകളുടെയും നിർമാണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകളും പ്രായോഗിക പരിശീലനവും ഉണ്ടാകും. ക്യാമ്പ് അംഗങ്ങൾക്കുള്ള പഠന ഉപകരണങ്ങളും ഭക്ഷണവും കൃഷിവകുപ്പ് നൽകും. സൗജന്യ മണ്ണ് പരിശോധനയും ഇതോടൊപ്പം നടത്തും. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്ലാസ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9495664010 എന്ന നമ്പറിൽ ബന്ധപ്പെടുക.