വൈക്കം : ലോറിയിൽ നിന്ന് ഓയിൽ റോഡിൽ പതിച്ചതിനെത്തുടർന്ന് ബൈക്കുകൾ അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വൈക്കം വലിയ കവലയിലായിരുന്നു സംഭവം. മൂന്നു ബൈക്കുകൾ തെന്നി മറിഞ്ഞ് ആറു പേർക്കു പരിക്കേ​റ്റു. ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ തെന്നിവീഴുന്നതു കണ്ട് നാട്ടുകാർ ഫയർഫോഴ്‌സിനേയും പൊലീസിനേയും വിവരമറിയിച്ചു. ഫയർ ഫോഴ്‌സ് എത്തുന്നവരെ അപകടങ്ങൾ ഒഴിവാക്കാൻ നാട്ടുകാർ ഇരുചക്ര വാഹന യാത്രികർക്ക് മുന്നറിയിപ്പ് നൽകി. ഓയിൽ വീണ ഭാഗങ്ങളിൽ മരപ്പൊടി വിതറി അപകടഭീഷണി ഒഴിവാക്കി.