മുണ്ടക്കയം: കേരള വ്യാപാരി വ്യവസായി എകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്രുദിന്റെ നിര്യാണത്തിൽ ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ് അനുശോചിച്ചു. യൂണിറ്റ് പ്രസിഡന്റ് ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെകട്ടറി എസ്.സാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ വൈ.പ്രസിഡന്റുമാരായ റ്റി. എസ് റഷീദ്, ജി.മുരുകേശ്, ട്രഷറാർ സി.നോൾ തോമസ്, സെക്രട്ടറിമാരായ തങ്കമണി മണി നാടാർ, അനീഷ്.എസ്, സി.കെ ജലീൽ, ഹമീദ്, ഡോ പി.അനിയൻ, പി.എസ് നിബുമോൻ, റുബജോൺ എന്നിവർ സംസാരിച്ചു